02:15pm 28 October 2026
NEWS

ഇറാന്റെ പരമോന്നത നേതാവാകാൻ തന്നോട് ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ്

26/03/2026  11:04 AM IST
nila
 ഇറാന്റെ പരമോന്നത നേതാവാകാൻ തന്നോട് ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവാകാൻ തന്നോട് ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ നേതൃത്വത്തിന്റെ ആവശ്യം താൻ നിരസിച്ചെന്നും ട്രംപ് പറയുന്നു. വാഷിങ്ടൺ ഡിസിയിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ  പ്രതികരണം.

ഇറാനിൽ നിലവിൽ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിലാണ് ഇത്തരമൊരു നിർദ്ദേശം ലഭിച്ചതെന്നാണ് ട്രംപ് പറഞ്ഞത്. മുൻ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് നേതൃത്വ പ്രതിസന്ധി നിലനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിൻഗാമിയായി പരിഗണിക്കപ്പെടുന്ന മൊജ്താബ ഖമനയിയെ യുദ്ധത്തിന് ശേഷം പൊതുവേദികളിൽ കാണപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇറാനുമായുള്ള സംഘർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അത് തുറന്ന് സമ്മതിക്കാൻ ഇറാൻ തയ്യാറല്ലെന്നതാണ് അദ്ദേഹത്തിന്റെ ആരോപണം. വെടിനിർത്തലിനായി ഇരുരാജ്യങ്ങൾക്കുമിടയിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ എല്ലാ അവകാശവാദങ്ങളും ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു. അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img